May 9, 2024

വയനാട് റിസോർട്ടുകളെ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ്

0
20240131 174331

 

വൈത്തിരി : റിസോർട്ടുകൾ വാങ്ങാനെന്ന വ്യാജേന ബ്രോക്കർമാർ, എൻജിനീയർമാർ തുടങ്ങിയവർ മുഖേന വന്നു കാണുകയും ലീഗൽ അഡൈസി നായി എന്ന് പറഞ്ഞു ആധാരം പോലുള്ള പ്രമാണങ്ങളുടെ പകർപ്പ് വാങ്ങിക്കുകയും അത് വച്ച് വ്യാജമായി പ്രോപർട്ടി മറിച്ച് ലീസിന് കൊടുത്ത് ഭീമമായ തുകമുൻകൂറായി മറ്റു പാർട്ടികളിൽ നിന്നും കൈപ്പറ്റുകയും ചെയ്യുന്നതാണ് തട്ടിപ്പ്. യഥാർത്ഥ ഉടമ അറിയാതെയാണ് ഇങ്ങനെ പണം വാങ്ങുന്നത്. ലീസിന് എടുത്തതാണെന്നു പറഞ്ഞു മറ്റു പാർട്ടികൾ വിളിക്കുമ്പോഴാണ് യഥാർത്ഥ ഉടമ വിവരമറിയുന്നത്. ഉടമകൾ അറിയാതെ ഇങ്ങനെ കൈമാറ്റം ചെയ്യുന്നത് ജില്ലയിൽ പതിവായി മാറുകയാണ്. തട്ടിപ്പിനിരയായ ബത്തേരിയിലെ റിസോർട്ടുടമ പോലീസിൽ പരാതി നൽകി.

ഇത്തരം തട്ടിപ്പിനെതിരെ റോസ്ർട്ട്, ഹോംസ്‌റ്റെയ്‌ ഉടമകളും നടത്തിപ്പുകാരും ജാഗറൂകരായിരിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് കെ പി സൈതലവി, സെക്രട്ടറി അനീഷ്‌ ബി നായർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *