July 9, 2026

വന്യമൃഗ ശല്യത്തിൽ കയ്യും കെട്ടി നോക്കിനിൽക്കുന്ന ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി; എൻ. വൈ. സി ജില്ലാ കമ്മിറ്റി

0
Ei6qccc65273
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : പുൽപ്പള്ളി ടൗണിലും പരിസരപ്രദേശങ്ങളിലും കടുവ ഇറങ്ങി വളർത്തുമൃഗങ്ങളെ കൊന്നും ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ടും ജനവാസമേഖലകളിലൂടെ കറങ്ങി നടന്നിട്ടും കയ്യും കെട്ടി നോക്കിനിൽക്കുന്ന ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റി. ഈ നിലപാട് തിരുത്തിയില്ലെങ്കിൽ ഫോറെസ്റ്റ് ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.ജോയ് പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറി സുജിത് പി എ, സംസ്ഥാന സെക്രട്ടറി ജോഷി ജോസഫ്, സിജി ആന്റണി,നിധീഷ് പുൽപള്ളി, സുമേഷ്, ജ്യോതിഷ്, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *