ഗവ. കരാറുകാർ മാർച്ചും ധർണയും നടത്തി
കൽപ്പറ്റ : ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. കരാറുകാരുടെ 9 മാസത്തോളമായി കെട്ടിക്കിടക്കുന്ന ബില്ലുകൾക്കു പരിഹാരം കാണുക, ലൈസൻസ് ഫീസ് വർധന പിൻവലിക്കുക, ഷെഡ്യൂൾ റേറ്റ് പുതുക്കുക. എൽ. എസ്.ജി.ഡി കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം.പി.സണ്ണി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അയൂബ് സ്വാഗതം പറഞ്ഞു.
സണ്ണി മാത്യൂ , കെ. എം. കുര്യാക്കോസ്, വി. ജെ. ഷാജി, ടി.വി.സിദ്ദീഖ്, ഒ.കെ.സക്കീർ , ജോസഫ് കാട്ടുപാറ എന്നിവർ പ്രസംഗിച്ചു.
Leave a Reply