പുസ്തക സഞ്ചാരം ആരംഭിച്ചു
പനമരം: ഐ.പി.ബി ബുക്സ് നടത്തുന്ന പുസ്തക സഞ്ചാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈതക്കൽ സിയാസ് കോളേജിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
ശ്രദ്ധേയമായ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പുസ്തക പഠനങ്ങള്‍ക്കും വില്‍പ്പനക്കും അവസരം ഒരുക്കുന്ന ‘പുസ്തക സഞ്ചാരം’പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു. ഷമീം വെട്ടൻ, റഷാദ് ബുഖാരി, അബൂബക്കർ ഖുതുബി, ജംഷീദ് തിരുവമ്പാടി തുടങ്ങിയവർ സംസാരിച്ചു.





Leave a Reply