വ്യാപാരിവ്യവസായി സമിതി വയനാട് ജില്ലാ കമ്മറ്റി : കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി
കൽപ്പറ്റ : കേരള സംസ്ഥാന വ്യാപാരിവ്യവസായി സമിതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. സമിതി സംസ്ഥാന ജോയിന്റ് സെകട്ടറി പി.എം. സുഗുണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്. പി.പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം വി.കെ. തുളസീദാസ് മുഖ്യപ്രഭാക്ഷണം നടത്തി. ജില്ലാ സെക്രട്ടറി എം.ആർ.സുരേഷ് സ്വാഗതവും ജില്ലാ ട്രഷറർ എം.എസ്സ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.വഴിയോരകച്ചവട നിയന്ത്രണനിയമം നടപ്പിലാക്കുക. മാലിന്യം ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങളിലെ യൂസർ ഫീ ഒഴിവാക്കുക. വ്യാപാര ലൈസൻസിനു വേസ്റ്റ് ബിന്നും ഹരിത കർമ്മസേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി കളക്ടറേറ്റുകൾക് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് വയനാട് ജില്ലയിലും സമരം നടത്തിയതു്. ധർണ്ണയ്ക്കു ശേഷം വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം എ ഡി എം ന് ജില്ലാ നേതാക്കൾ സമർപ്പിച്ചു.





Leave a Reply