May 10, 2026

കാടിനെ തൊട്ടറിയാൻ: വന സന്ദർശനം സംഘടിപ്പിച്ചു 

0
Img 20240208 142150
By ന്യൂസ് വയനാട് ബ്യൂറോ

 

പൊഴുതന: വലിയപാറ ഗവൺമെന്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കാടിനെ തൊട്ടറിയാൻ കറുവാൻതോട് വനമേഖലയിൽ സന്ദർശനം നടത്തി.കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് നിത്യ സംഭവമായി മാറുന്നതിനിടയാണ് കാടിനെ തൊട്ടറിയാനുള്ള കുട്ടികളുടെ വനയാത്ര.

കാട്ടുമൃഗങ്ങളെ നേരിൽ കാണാനായതും കൊടും വനാന്തരങ്ങളിലൂടെയുള്ള ട്രക്കിങ്ങും കുട്ടികൾക്ക് നവ്യാനുഭവമായി.

കാടും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, കാട്ടുതീ തടയുന്നതിനെക്കുറിച്ചും കൊടുംകാടിന് നടുവിൽ വെച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നജീബ് സാറിന്റെ ക്ലാസ്സ് കുട്ടികൾ ശരിക്കും ആസ്വദിച്ചു.

കൽപ്പറ്റ റേഞ്ചിലെ മേൽമുറി വി.എസ്.എസ് പ്രസിഡണ്ട് ചേക്കു ,ട്രഷറർ അബ്ദുറഹ്മാൻ, സ്കൂൾ ഹെഡ്മിസ്ട്രസ് നാൻസി പിന്റോ, പിടിഎ പ്രസിഡണ്ട് ഇ കെ ഹുസൈൻ,സീനിയർ അസിസ്റ്റന്റ് ജോൺസൺ ഡിസിൽവ, അധ്യാപകരായ യൂസഫ്, അൻവർ, സീന, ആതിര എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *