May 2, 2026

ബേലൂര്‍ മഖ്‌നെയെ പിടികൂടാനുള്ള ശ്രമം വീണ്ടും ആരംഭിച്ചു

0
Eik7n1c95713
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:പടമലയിലെ കര്‍ഷകനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നെയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം ഇന്ന് രാവിലെയും തുടരുന്നു. മണ്ണുണ്ടി മേഖലയിൽ തന്നെയാണ് ആനയുടെ സാനിധ്യം. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ദൗത്യസംഘം വനമേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.

കഴിഞ്ഞമൂന്നാം ദിനവും മയക്ക് വെടിവെക്കാൻ സാധിച്ചില്ല. ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും കാട്ടാന ഉള്‍ക്കാട്ടിലേക്ക് നീങ്ങുകയാണ്. മോഴയുടെ കലിയും പ്രതിസന്ധിയാവുകയാണ്. ട്രാക്കിങ് ടീമിനൊപ്പം ഡാര്‍ട്ടിങ് ടീമും കയറിയെന്നും സിസിഎഫ് കെഎസ് ദീപ പറഞ്ഞു. ഇന്നലെഒരു തവണ ആനയെ നേരിട്ട് കിട്ടിയെങ്കിലും മയക്കുവെടിക്കാനായില്ല. പടമല സ്വദേശി അജി എന്ന കർഷകൻ ആനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധങ്ങളാണ് ജില്ലയിലുള്ളത്. കർഷക സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ രാവിലെ തുടങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *