June 16, 2026

മഹാ കവി കുമാരനാശാന്റെ നൂറാം ചരമ വാർഷിക അനുസ്മരണം നടത്തി

0
20240215 091528
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പബ്ലിക് ലൈബ്രറി മഹാകവി കുമാരനാശാൻ്റെ നൂറാമത് ചരമവാർഷികവും അനുസ്മരണവും ,ആശാൻ കവിതകളുടെ അവതരണവും നടത്തി.വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച കുമാര നാശാൻ അനുസ്മരണ ത്തിൽ നിരവധി ആശാൻ കവിത സ്നേഹികൾ പങ്കെടുത്തു.

എൻ. സത്യാനന്തൻ മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.കെ. ശിവദാസൻ മാസ്റ്റർ ആശാൻ കവിതകളെ അവലംബിച്ച് മുഖ്യപ്രഭാഷണം നടത്തി. ഉഷാകുമാരി പി.എം, ഉഷാബേബി, ഒ .ടി . ശ്രീനിവാസൻ, സജി .പി. എൻ ആശംസകൾ പറഞ്ഞു .

കെ.ജെ.മേരി , ജമുന.ജി ,എൽസി. പി.ജെ., പാർവതി .പി. , സതി.പി.എൻ ,രമാദേവി. ടി. ബിന്ദു ദാമോദരൻ,സ്മിത.കെ.എസ്.,സുജാത കെ.യു ആശാൻ കവിതകൾ ആലപിച്ചു. സുജാത.കെ. യു . അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജമുന.ജി. സ്വാഗതവും, വിജയൻ. കെ.എസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *