സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ : മുണ്ടേരി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്ററിലെ ഫുഡ് ആൻഡ് ബിവറേജസ് സർവീസ് അസോസിയേറ്റ്, ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പൂർത്തിയാക്കിയ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഇപ്പോൾ ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി, ഡിഗ്രി തലത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 23 വയസ്. എസ് സി/ എസ് ടി, ഭിന്ന ശേഷിക്കാർ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. കോഴ്സ് തികച്ചും സൗജന്യമായിരിക്കും. സ്കൂളിലെ ഹെൽപ് ഡെസ്കിൽ നിന്ന് അപേക്ഷാ ഫോം വാങ്ങി ഫെബ്രുവരി 19 നകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 7510135485





Leave a Reply