June 15, 2026

ബേലൂര്‍ മഘ്‌ന ഓപ്പറേഷൻ പരാജയം: ജനതാദൾ (എസ്) ഫോറസ്റ്റ് ഓഫീസ് ധർണ നടത്തി

0
Img 20240219 194200
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: പടമലയില്‍ മനുഷ്യ ജീവന്‍ കവര്‍ന്ന ബേലൂര്‍ മഘ്‌നയെന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യ സംഘത്തിന്റെ നീക്കം ഫലം
കാണാതെ അനന്തമായി നീളുന്നത് വനം അധികൃധരുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് ജനതാദൾ എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി.
ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു.ലോക നാഥൻ. കെ, ബിന്ദു കെ,
രാജൻ ഒഴക്കോടി, പുത്തൂർ ഉമ്മർ, രാജേന്ദ്രൻ കെ, ബിനീഷ്, റോബിൻ തുടങ്ങിയവർ സംസാരിച്ചു.

നൂറുകണക്കിന് ഉദ്യോഗസ്ഥർ ഒരുമിച്ചു ആഴ്ചകളോളം ഇടപെട്ടിട്ടും
ബേലൂര്‍ മഘ്‌നയെ കേവലം ഒരു മയക്കു വെടി വെക്കാൻ പോലും സാധിക്കാത്തത് വനം വകുപ്പിന്റെ കഴിവ്കേടും അലസതയുമാണ് കാണിക്കുന്നത്.
ജനങ്ങൾക്ക്‌ അരക്ഷിതബോധം ഉണ്ടാകുവാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ടതിലെന്നും ധർണയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇത്രയധികം സാങ്കേതിക സംവിധാനങ്ങൾ ഉണ്ടായിട്ടും മീറ്ററുകൾക്ക് അകലെയുള്ള ഒരു ആനയെ വെടി വെക്കാൻ കഴിയുന്നില്ല എന്ന് പറയുമ്പോൾ അത് അവിശ്വസനീയമായി ജനങ്ങൾക്ക്‌ തോന്നുകയാണെന്നും ഭാരവാഹികൾ പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *