May 10, 2026

വനാതിർത്തിയിലെ മൃഗപരിപാലന നിയന്ത്രണം അപലപനീയമെന്ന് അഡ്വ : പി. ഡി സജി

0
Img 20240221 074520
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി:വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കന്നുകാലി, കോഴി വളർത്തൽ, നിയന്ത്രിക്കുന്നതിന് നിയമ നിർമ്മാണം നടത്തുമെന്ന മന്ത്രി രാജേഷിന്റെ പ്രസ്താവന അടിസ്ഥാന വർഗത്തോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ പി ഡി സജി.

തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്ന ജനവിഭാഗമാണ് വലിയ ദുരിതം അനുഭവിച്ച് വനാതിർത്തികളിൽ താമസിക്കുന്നത് . അത്തരക്കാരുടെ കുടുംബം ആത്മഹത്യാമുനമ്പിൽ നിൽക്കുമ്പോൾ സാധാരണക്കാരുടെ പേര് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാറിലെ മന്ത്രി തന്നെ പറഞ്ഞ അഭിപ്രായം സർക്കാറിന്റെ കച്ചവട താത്പര്യമാണ് വ്യക്തമാക്കുന്നത്

വന്യജീവി സങ്കേതങ്ങളുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന കോടികളുടെ ഓഡിറ്റ് രഹിത ഫണ്ടിന്റെ വിനിമയവും അതിലെ കോടികളുടെ വ്യക്തി ലാഭവും ആണ് മന്ത്രിയുടെ നിലപാടിൽ തെളിഞ്ഞ് കാണുന്നത് . സംസ്ഥന വനം മന്ത്രി വന്യജിവി ആക്രമണ വിഷയത്തിൽ കാണിക്കുന്ന ജനവിരുദ്ധ നിലപാടും , മൗനവും ഇതിന്റെ തെളിവാണ് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *