July 30, 2026

മത വിദ്വേഷം; കര്‍മ്മ ന്യൂസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് സൈബര്‍ പോലീസ്

0
Img 20240221 201151
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: മത വിദ്വേഷം വളര്‍ത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത കര്‍മ്മ ന്യൂസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വയനാട് സൈബര്‍ പോലീസ്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെയാണ് ഐ.പി.സി 153 എ പ്രകാരം നടപടിയെടുത്തത്. വയനാട് ഇസ്ലാമിക ഗ്രാമമാണെന്നും, മലേഷ്യയില്‍ നിന്ന് ടര്‍ഫുകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ടെന്നും, ഐ.എസ് പിടിമുറുക്കുന്നുണ്ടുമെന്നുമുള്ള വാര്‍ത്തക്കെതിരെയാണ് നടപടി. ടര്‍ഫുകള്‍ തിവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങളാകുന്നുണ്ടെന്നും, കളിയുടെ മറവില്‍ കൊഴുക്കുന്നത് തീവ്രവാദവും മയക്കുമരുന്നുമാണെന്നും വാര്‍ത്തയില്‍ ആരോപിക്കുന്നു. വീഡിയോക്ക് താഴെ വരുന്ന കമന്റുകളും മറ്റും പ്രകോപനം സൃഷ്ടിക്കുന്നതാണെന്ന് കണ്ടെത്തിയാണ് പോലീസ് സ്വമേധയാ നടപടി സ്വീകരിച്ചത്. ഇതിനെ തുടർന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *