May 2, 2026

ഫ്ലാഗ് ബീ ഉദ്ഘാടനം ചെയ്തു

0
Img 20240222 160234
By ന്യൂസ് വയനാട് ബ്യൂറോ

 

 

അമ്പലവയൽ: സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ മൂന്നാമത് സംരംഭമായ “ഫ്ലാഗ് ബീ” അമ്പലവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ ആദ്യവില്പന നിർവ്വഹിച്ചു. സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ ടി ജയപ്രകാശ് മുഖ്യാഥിതി ആയിരുന്നു. സഹകരണ സംഘം പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടികൾ, തോരണങ്ങൾ തുടങ്ങിയവ ഹോൾസെയിൽ നിരക്കിൽ കേരളത്തിലെവിടെയും ലഭ്യമാക്കുന്ന സഹകരണ മേഖലയിലെ ആദ്യ സംരംഭമാണ് ഫ്ലാഗ് ബീ. സഹകരണ സംഘം ഡയറക്ടർ അഡ്വ: സരുൺ മാണി സ്വാഗതവും സെക്രട്ടറി ശ്രീജിഷ് സി കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *