സി.എം കോളേജിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
നടവയൽ:കേരള സംസ്ഥാന ന്യുന പക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ നടവയൽ സി എം കോളേജിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗെയ്ഡൻസ് ക്യാമ്പ് “പാസ്വേഡ് 2023 – 24” എന്ന പേരിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാട് ജില്ലാ ലോ ഓഫീസർ സി.കെ ഫൈസൽ സി കെ നിർവഹിച്ചു. അനുപ്രസാദ് പദ്ധതി വിശദീകരണം നടത്തി. കോളേജ് പ്രിൻസിപ്പൽ കെ.പി സഹദ് , അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ പി.ജാബിർ അലി , ജില്ലാ കളക്റേറ്റ് ജൂനിയർ ഷീബമ്മ ജോസഫ് , അക്കാഡമിക് കോർഡിനേറ്റർ യു.സുമയ്യ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പ്ലെസ്‌മെന്റ് സെൽ കോർഡിനേറ്റർ പി. ആതിര സ്വാഗതവും, റിജില നാഥ് നന്ദിയും പറഞ്ഞു.110 വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു.





Leave a Reply