April 18, 2024

യൂത്ത് ലീഗ് ബാണാസുര ഡാം ഹൈഡൽ സെൻ്റെറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

0
20240227 164432

പടിഞ്ഞാറത്തറ:കഴിഞ്ഞ കുറച്ച് ആഴ്ചകളായി സി.ഐ.ടി .യു തൊഴിലാളികളുടെ അനിശ്ചിതകാല സമരം കാരണം അടഞ്ഞ് കിടക്കുന്ന ബാണാസുര സാഗർ ഡാം ഹൈഡൽ ടൂറിസ്റ്റ് സെൻ്ററിലേക്ക് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു പടിഞ്ഞാറാത്തറ വൈശാലി മുക്കിൽ നിന്ന് ആരംഭിച്ച മാർച്ച് സെന്റർ മെയിൻ കവാടത്തിനു അടുത്തു വെച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസുമായി സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് ഹൈഡൽ ടൂറിസം സ്പെഷ്യൽ ഓഫീസറുമായി ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി അടിയന്തിരമായി ടൂറിസം സെൻ്റർ ഉടൻ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ നിയമ പോരാട്ടങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് മുന്നറിയിപ്പ് നൽകി.

തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു. പ്രതിഷേധമാർച്ച് മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി ഹാരിസ് കണ്ടിയൻ ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എം.പി. നവാസ് മുഖ്യപ്രഭാഷണം നടത്തി സി.ഇ ഹാരിസ്, കെ.സി ഉസ്മാൻ, എൻ.പി ഷംസുദ്ധീൻ ,സി.കെ. ഗഫൂർ .വി.പി. അബ്ദുറഹിമാൻ ‘ പി.സി മമ്മൂട്ടി , എൻ.പി നൗഷാദ്. ബഷീർ ഈന്തൻ, ജാഫർ എ, ഖാലിദ് ഈന്തൻ, ഫൈസൽ മച്ചിങ്ങൽ, ഹാരിസ് പയ്യമ്പള്ളി’ അഷ്കർ’ മുനീർ നടുക്കണ്ടി, ജാഫർ എ’ സലീം , ഷഫീഖ് പി. എന്നിവരും പ്രതിഷേധ സമരം പടിഞ്ഞാറത്തറ പഞ്ചായത്ത് യൂത്ത് ലീഗ് സിക്രട്ടറി ഷാജി കോറോത്ത് സ്വാഗതവും കെ.ഇസമീർ അദ്ധ്യക്ഷനും ഖാലിദ് വാരിയേക്കൽ നന്ദിയും പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *