May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം ;പൂക്കോട്സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തു.

0
Img 20240302 133907
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ സസ്പെൻഡ് ചെയ്തു. സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽവിസി
എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്റ് ചെയ്തതായി ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാര്‍ നടപടി എടുക്കാതിരിക്കെയാണ് ഗവര്‍ണറുടെ ഇടപെടല്‍. മൂന്നുദിവസം തുടര്‍ച്ചയായി വിദ്യാര്‍ത്ഥിക്ക് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സര്‍വകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
സര്‍വ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. ജുഡീഷ്യല്‍ അന്വേഷണത്തിനായി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് ഹോസ്റ്റലുകള്‍ എസ്എഫ്‌ഐ ഹെഡ് കോര്‍ട്ടേഴ്‌സുകള്‍ ആക്കി മാറ്റുകയാണ്. എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ പോലും ലഭിച്ചിരുന്നില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *