സിദ്ധാർത്ഥിന്റെ മരണം ;മൂന്ന് പേരെ കൂടി പിടികൂടി
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ കൂടി പിടികൂടി. പത്തനംതിട്ട, അടൂര്‍, കൃഷ്ണവിലാസം വീട്ടില്‍ ജെ. അജയ്(24), കൊല്ലം, പറവൂര്‍ തെക്കുംഭാഗം ചെട്ടിയാന്‍വിളക്കം വീട്ടില്‍ എ. അല്‍ത്താഫ്(21), കൊല്ലം, കിഴക്കുഭാഗം നാലുകെട്ട് വീട്ടില്‍ ആര്‍.എസ്. കാശിനാഥന്‍(25) എന്നിവരെയാണ് പിടികൂടിയത്. ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്ന അജയിനെ ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കൊല്ലത്ത് വിവിധയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരവേ ബന്ധു വീട്ടില്‍ നിന്നാണ് പടിഞ്ഞാറത്തറ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അല്‍ത്താഫിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് കാശിനാഥന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിനാണ് കേസിന്റെ അന്വേഷണ ചുമതല.





Leave a Reply