മാനുഷ്യ വന്യജീവി സംഘർഷം; സർക്കാർ നടത്തുന്നത് ഊർജ്ജിത ഇടപെടൽ: എ. കെ ശശീന്ദ്രൻ
തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം തടയുന്നതില്‍ കാര്യക്ഷമമായ ഇടപെടലാണ് സംസ്ഥാനം നടത്തുന്നതെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അയല്‍ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ കേരളവും കര്‍ണാടകയും തമിഴ്‌നാടും അന്തര്‍ സംസ്ഥാന ധാരാണപത്രം ഒപ്പു വച്ചതെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗപ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനും മനുഷ്യ – വന്യജീവി സംഘര്‍ഷ മേഖലകളില്‍ സംയുക്ത ദൗത്യങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. നടപടികള്‍ വേഗത്തിലാക്കാന്‍ അന്തര്‍സംസ്ഥാന ഏകോപന സമിതിയും ഊർജ്ജിതമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
മനുഷ്യ – വന്യജീവി സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തി, സംഘര്‍ഷ മേഖല അടയാളപ്പെടുത്തുകയും, പ്രശ്‌ന പരിഹാരത്തിനുള്ള വഴി അതിവേഗം കണ്ടെത്തി , നടപടി എടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും ഇത് വഴി സാധിക്കും. വിഭവ സഹകരണം, വിവരം കൈമാറല്‍, വിഭവശേഷി വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലും സംസ്ഥാനങ്ങള്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒരു നോഡല്‍ ഓഫീസര്‍ക്ക് കീഴിലായിരിക്കും അന്തര്‍സംസ്ഥാന ഏകോപന സമിതി പ്രവര്‍ത്തിക്കുക. സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാന്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരുണ്ടാകും. മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളടങ്ങിയ ഉപദേശക സമിതിയും പ്രശ്‌ന മേഖലയില്‍ ഇടപെടാന്‍ പ്രത്യേക വര്‍ക്കിംഗ് ഗ്രൂപ്പും ഉണ്ടാകും.
1972 -ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്നാണ് മൂന്ന് സംസ്ഥാനങ്ങളുടെയും ആവശ്യം. കാര്യക്ഷമവും ശക്തവുമായ ഇടപെടലിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം എന്ന് മന്ത്രി കൂട്ടിച്ചേർത്തു.





Leave a Reply