August 1, 2026

40 കുപ്പികളിലായി 20 ലിറ്റർ വിദേശമദ്യം; വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

0
WhatsApp Image 2026-08-01 at 9.18.23 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ : വിൽപ്പനക്കായി സൂക്ഷിച്ച 40 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവൻ വീട്ടിൽ ഉണ്ണി എന്നു വിളിക്കുന്ന രാധാകൃഷ്ണൻ.കെ (51) ആണ് അറസ്റ്റിലായത്. ഓപ്പറേഷൻ തണ്ടറിൻ്റേയും ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റേയും ഭാഗമായി കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും പടിഞ്ഞാറത്തറ പതിനാറാം മൈൽ ഭാഗത്ത് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. 40 കുപ്പികളിലായുള്ള 20 ലിറ്റർ വിദേശമദ്യം ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.

റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്‌തഫ.ടി, പ്രജീഷ്.എം.വി, സനൂപ്.സി.കെ, ശ്രീജിത്ത്.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ മുനീറ.പി.കെ എന്നിവർ പങ്കെടുത്തു. മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്‌സൈസ് അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *