മഴയെ തുടർന്ന് ഉന്നതിയിൽ വെള്ളം കയറി; വൃദ്ധനെ രക്ഷപ്പെടുത്തി
കൊഴുവണ: വെള്ളച്ചാൽ ഉന്നതിയിൽ വെള്ളം കയറിയത്തിനെ തുടർന്ന് കുടുങ്ങി പോയ വൃദ്ധനെ രക്ഷപ്പെടുത്തി. സുൽത്താൻ ബത്തേരി ഫയർ ഫോഴ്സും നൂൽപ്പുഴ പോലീസും ചേർന്നാണ് വെള്ളച്ചാൽ ഉന്നതിയിലെ കറുപ്പനെ (75) രക്ഷപ്പെടുത്തിയത്. മഴ കനത്തതിനെ തുടർന്ന് കറുപ്പന്റെ കുടുംബങ്ങങ്ങളും അടുത്ത നിവാസികളും ക്യാമ്പിലേക്ക് പോയിരുന്നു. തുടർന്നാണ് കറുപ്പനെ സ്റ്റേഷൻ ഓഫീസർ ശിവദാസൻ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. വൈകിട്ടു 6:45ന് തുടങ്ങിയ രക്ഷപ്രേവർത്തനം രാത്രി 8:15 വരെ നീണ്ടു.





Leave a Reply