April 17, 2024

നീര് 2024 വാട്ടർ ക്യാമ്പയിൻ നടത്തി

0
Img 20240321 112609

പുൽപ്പള്ളി : സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിലെ എം എസ് ഡബ്ല്യൂ വിദ്യാർത്ഥികൾ സോഷ്യൽ വർക്ക് വീക്കിന്റെ ഭാഗമായി പുല്പള്ളി ബസ് സ്റ്റാൻഡിൽ “നീര് 2024” എന്ന പേരിൽ വാട്ടർ ക്യാമ്പയിൻ നടത്തി.

പുല്പള്ളി ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷിബു പരിപാടി ഉത്ഘാടനം ചെയ്തു.

ഏകദേശം 350 ൽ കൂടുതൽ പേർക്ക് വെള്ളം നൽകി വേനൽ ചൂടിന് ആശ്വാസം പകരുക മാത്രമല്ല, വെള്ളം കുടിക്കുന്നതിന്റ ആവശ്യകതയെ പറ്റി ബോധവൽക്കരണവും ക്യാമ്പയിനിലൂടെ നടത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *