May 11, 2026

വന്യ മൃഗ ശല്യം : ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ്

0
Img 20240321 162918
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : വന്യ മൃഗ ശല്യത്തിനെതിരെ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ്

പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ പറഞ്ഞു.

വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടർന്ന് നടത്തിയ ബഹുജനപ്രക്ഷോ ഭത്തിൻ്റെ ഭാഗമായി മന്ത്രിസഭാ ഉപസമിതി വയനാട് സന്ദർശിച്ചിരുന്നു. ശേഷം ഗവൺമെൻ്റും വകുപ്പുമന്ത്രിയും ജില്ലയ്ക്ക് സി.സി എഫ് ന്റെ ചുമതലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥന് ഒരു ചുമതലയും നൽകിയിട്ടില്ല.

 

കബനിഗിരിയിൽ ഇന്ന് കടുവ രണ്ടു പശുക്കളെ ആക്രമിച്ച് ഒന്നിനെ കൊല്ലുകയും ഒന്നിന് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ജന പ്രതിഷേധത്തിൽ ക്യാമറ വെയ്ക്കാൻ മാത്രമാണ് പഴയ പോലെ അനുമതി ലഭിച്ചത്. കൂടു സ്ഥാപിയ്ക്കാൻ സി.സി.എഫ് ൻ്റെ അനുമതിക്ക് ദിവസങ്ങൾ കാത്തിരിയ്ക്കണം. ജില്ലയിലെ ഓരോ വന്യമൃഗ ആക്രമണവും പ്രതിഷേധത്തിൻ്റെ വേദി ആക്കി മാറ്റാനും, അതിൻ്റെ പേരിൽ കേസ് എടുത്ത് കർഷകരുടെ മനോവീര്യം തകർക്കാനുമാണ് ഗവൺമെൻ്റും, ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റം , ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോപം സംഘടിപ്പിയ്ക്കുമെന്ന് മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *