രാഹുല്‍ ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിക്കണം ;യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്ന് കല്‍പ്പറ്റ മുനിസിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എ.പി അനില്‍കുമാര്‍ എം എല്‍ എ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍.മുസ്തഫ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എന്‍ മുസ്തഫ ( ചെയര്‍മാന്‍), ഗിരീഷ് കല്‍പ്പറ്റ (കണ്‍വീനര്‍) കെ.കെ. രാജേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പി.കെ. അബൂബക്കര്‍, പി.പി ആലി, സി.മൊയ്തീന്‍ കുട്ടി, അഡ്വ: ടി.ജെ ഐസക്ക്, മോയിന്‍ കടവന്‍, ജി. വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ,എ.പി. ഹമീദ്, എം.പി. നവാസ് പി.വിനോദ് കുമാര്‍, സി.കെ. നാസര്‍, കേയം തൊടി മുജീബ്, കെ.കെ. രാജേന്ദ്രന്‍, എസ്. മണി, അഡ്വ: എ.പി. മുസ്തഫ, അലവി വടക്കേതില്‍, കരിയാടന്‍ആലി, കെ. ശശികുമാര്‍, എം.പി മജീദ്, സാലി റാട്ടക്കൊല്ലി, കെ. അജിത, ആയിഷ പള്ളിയാല്‍, പി. രാജാറാണി, ജൈന ജോയ്, ഒസരോജിനി, പി. റൈഹാനത്ത്, പി.കെ. സുഭാഷ്, പി.കുഞ്ഞൂട്ടി, രമ്യ ജയപ്രസാദ്, ഒ.പി. മുഹമ്മദ് കുട്ടി, എന്നിവര്‍ സംസാരിച്ചു.





Leave a Reply