June 10, 2026

ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നവീകരിച്ച ഓഫീസ് പ്രവർത്തനം ആരംഭിച്ചു

0
Img 20240321 220311
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ജില്ലാ ടൂറിസം കൗൺസിലിന്റെ ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു. നവീകരിച്ച ഓഫീസ് ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. ഡിടിപിസിയുടെ ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തികൾ പൂർത്തീകരിച്ചത്. 15 വർഷത്തിന് ശേഷമാണ് ഓഫീസ് നവീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് വഴിയാണ് പ്രവർത്തികൾ പൂർത്തിയാക്കിയത്.

എ ഡി കെ. ദേവകി, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ്, ഓഫീസ് മാനേജർ പ്രവീൺ പി പി, മാനേജർമാരായ ബിജു ജോസഫ്, ഹരിഹരൻ, ദിനേശ്, സുമ, ബൈജു, രാജു, ലുകോ ഫ്രാൻസിസ് മറ്റു ജീവനക്കാർ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിത എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *