June 10, 2026

കെ എസ് ആർ ടി സി യെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ മടങ്ങു: കെ ബി ഗണേഷ് കുമാർ

0
Img 20240321 222156
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ആറേഴ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. അഴിമതി ഇല്ലാതാക്കുകയും എല്ലാം വിരൽതുമ്പിലാക്കുകയും ചെയ്താലേ കെ.എസ്.ആർ.ടി.സി രക്ഷപ്പെടുകയുള്ളു എന്നും കേരളത്തിൽ നടക്കുന്നത് ‘ലൈസൻസ് ടു കിൽ’ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവിംഗ് പരിഷ്കരണം മെയ് 1 മുതൽ നടപ്പിലാക്കുമെന്ന് നേരത്തെ ഗതാഗത മന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഉത്തരവ് തടഞ്ഞുവച്ചതായി പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായിരുന്നു.

കെ എസ് ആർ ടി സിയിൽ ജിപിഎസ് വച്ചിട്ടുണ്ട്, എന്നാൽ ഒരു ഉപയോഗവും ഇല്ല എന്നും ടെസ്റ്റ് സമയത്ത് ആർ ടി ഒയ്ക്ക് കാണാൻ വേണ്ടി മാത്രമാണ് ജിപിഎസ് വച്ചിരിക്കുന്നത്. വിദേശത്ത് പോകുമ്പോൾ ടെക്നോളജികൾ കണ്ടു വയ്ക്കുകയും, പിന്നീട് അവ കോപ്പിയടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *