June 10, 2026

നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കു തീർഥാടക പ്രവാഹം

0
Img 20240322 110110
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: സീറോ മലബാർ സഭയുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കു വലിയ തോതിൽ തീർഥാടകർ എത്തി തുടങ്ങി. വലിയ നോമ്പ് തുടങ്ങിയതോടെയാണു കുരിശിൻ്റെ പേരിലുള്ള പളളിയിൽ കുരിശിൻ്റെ വഴി നടത്തുന്നതിനും മറ്റു നേർച്ചകൾക്കുമായി ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തീർഥാടകർ എത്തുന്നത്. ഏറെ പ്രത്യേകതകളുള്ള ഫൊറോന പള്ളിയെ 2019 ൽ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായി പ്രഖ്യപിച്ചിരുന്നു.

ഇതു കൊണ്ടു തന്നെ ഒട്ടേറെ തീർഥാടകരാണ് ഇവിടെ പ്രാർഥനകൾക്കും നേർച്ച കഴ്ചകൾ കഴിക്കുന്നതിനുമായി ദിനംപ്രതി ഇവിടെ എത്തുന്നത്. പുലർച്ചെ 5 മുതൽ രാത്രി 10 വരെ വിശ്വാസികൾ ഒറ്റയ്ക്കും കൂട്ടമായും എത്തി കുരിശിൻ്റെ വഴി നടത്തുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ഇടവക ജനങ്ങളും വാർഡ് അടിസ്ഥാനത്തിലും കുടുംബവുമായി എത്തി കുരിശിൻ്റെ വഴിയിൽ പങ്കുചേരുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകർ എത്തുമെന്നതിനാൽ വിശ്രമിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *