May 11, 2026

ഡൽഹി മുഖ്യ മന്ത്രിയുടെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാൻ: ആനിരാജ

0
Img 20240323 084621
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: ഇലക്ട്രൽ ബോണ്ടിലൂടെ മുഖം നഷ്ടമായ കേന്ദ്രസർക്കാർ ജനശ്രദ്ധ തിരിക്കാനാണ് ഇഡിയെ ഉപയോഗിച്ച് ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വയനാട് പാർലമെൻ്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി ആനിരാജ പറഞ്ഞു. അഴിമതിക്ക് നിയമത്തിന്റെ കുപ്പായം അണിയിച്ചതാണ് ഇലക്ട്രൽ ബോണ്ട്. അതെല്ലാം തുറന്നുകാട്ടപ്പെട്ടു.

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി ഭരണമാണ് നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസർക്കാർ എന്ന് വ്യക്തമായ സാഹചര്യത്തിൽ അതിൽനിന്നും രക്ഷനേടാനാണ് അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്. പൗരത്വ ഭേദഗതി നിയമം ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും നിയമത്തിനെതിരെയുള്ള പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലുമാണ് പുതിയ സംഭവങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ അഴിമതി ഭരണം ജനങ്ങൾ തിരിച്ചറിയുന്ന നാളുകളാണ് കടന്നുപോകുന്നത്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നതായും ആനിരാജ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *