ഫാ.സ്റ്റീഫൻ കോട്ടക്കലിന് യാത്രയയപ്പ് നൽകി
മാനന്തവാടി : മുതിരേരി ചെറുപുഷ്പ ദേവാലയത്തിലെ ഇടവക വികാരിയായി 3 വർഷം സുത്യർഹമായി സേവനം അനുഷ്ഠിച്ച ഫാ. സ്റ്റീഫൻ കോട്ടക്കലിന് ഇടവക യാത്രയയപ്പ് നൽകി. കുർബാനക്ക് ശേഷം പള്ളിയിൽ നടന്ന ചടങ്ങിൽ, കൈക്കാരൻ,സജി കൊച്ചു കുളത്തിങ്കൽ സ്വാഗതം പറഞ്ഞു. പള്ളി സെക്രട്ടറിയും സൺഡേ സ്കൂൾ പ്രധാന അധ്യാപകനായ ജോണി കാരക്കട അധ്യക്ഷനായി. തരിയോട് സെന്റ മേരിസ് ഫൊറോന പള്ളിയിലേക്കാണ് സ്ഥല മാറ്റം. കൈക്കാരന്മാരായ , ഷാജി കപ്പലുമാക്കൽ,ജോസ് മേനാച്ചേരി,ജയ്സൺ വെള്ളാനയിൽ എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരം കൈമാറി. സൺഡേ സ്‌കൂളിന് വേണ്ടി സിസ്റ്റർ സുപ്പീരിയർ മേരി ഡി എസ് ടി യും മാതൃവേദിക്ക് വേണ്ടി റെജീന തെരുവുംകുന്നേൽ ഉപഹാരങ്ങൾ കൈമാറി. ശേഷം ഫാ. സ്റ്റീഫൻ കോട്ടക്കൽ മറുപടി പ്രസംഗം നടത്തി ഇടവക ജനത്തിന് നന്ദി അറിയിച്ചു.





Leave a Reply