May 11, 2026

ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി വേഗത്തിലാക്കണം: ജനകീയ ആക്ഷൻ കമ്മിറ്റി

0
Img 20240323 182843
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാൽ തൊട്ടോളിപ്പടി റോഡിലെ ജലജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തി വേഗത്തിലാക്കണമെന്നും മഴയ്ക്ക് മുൻപ് പണി പൂർത്തിയാക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഇടപെടണമെന്നും ജനകീയ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടര കോടിയോളം ഫണ്ട് വകയിരുത്തിയാണ് റോഡ് പണി നടക്കുന്നത്. പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനിടെ ജല ജീവൻ മിഷൻ പൈപ്പിടൽ കൂടി വന്നതോടെ ജനങ്ങൾ ഏറെ ദുരിതത്തിലായി.

ജലജീവൻ മിഷൻ പണി കഴിഞ്ഞ ഉടനെ റോഡ് ടാറിങ് പണി തുടങ്ങുമെന്ന് കോൺട്രാക്ടർ അറിയിച്ചതായി ആക്ഷൻ കമ്മിറ്റി പറഞ്ഞു. നിലവിൽ പൊടിശല്യം മാറുന്നതിനായി രണ്ട് നേരം റോഡിൽ വെള്ളം അടിക്കണമെന്നും ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ചെയർമാൻ ഹുസൈൻ മുറിച്ചാണ്ടി, കൺവീനർ മമ്മൂട്ടി ചെറിയാണ്ടി, ഡ്രഷറർ കെ മുരളി, വൈസ് ചെയർമാൻ ബിജു പാട്ട്യാല എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *