May 11, 2026

യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

0
Img 20240323 182629
By ന്യൂസ് വയനാട് ബ്യൂറോ

തരുവണ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ, വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പി.സി.ഇബ്രാഹിം ഹാജി അധ്യക്ഷനായ യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് ഉൽഘാടനം ചെയ്തു.

മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, എൻ.നിസാർ അഹമ്മദ്, അഡ്വക്കേറ്റ് എൻ.കെ.വർഗീസ്, സി.പി.മൊയ്ദു ഹാജി, എം.വേണുഗോപാൽ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, ആറങ്ങാടൻ മോയി വാരാമ്പറ്റ, ഷാജി ജേകബ്, പി.കെ.അമീൻ, ഉസ്മാൻ പള്ളിയാൽ, ടി.കെ.മമ്മൂട്ടി, കൊടുവേരി അമ്മദ്, മായൻ മുതിര, ഈ.വി.സിദീഖ്, പി.ടി.വർക്കി, എൻ.കെ.പുഷ്പലത, എം.ജെ.ചാക്കോ, കെ.കെ.സി.റഫീഖ്, ആതിക്ക ബായി, ഖമരുൽ ലൈല, കെ.കെ.സി.മൈമൂന, സി.പി.ജബ്ബാർ, റംല മുഹമ്മദ്, അഹമ്മദ് മാസ്റ്റർ, പി.ടി.ജോയ്, ഉനൈസ്.ടി, പി.ടി.ജോയ് തുടങ്ങിയവർ സംസാരിച്ചു. ഷാജി ജേകബ് സ്വാഗതവും, എ.മോയി വാരാമ്പറ്റ നന്ദിയും പറഞ്ഞു. മോയി വാരാമ്പറ്റ ചെയർമാനും, ഷാജി ജേകബ് കൺവീനറും, ടി.കെ.മമ്മൂട്ടി ട്രെഷററുമായി അഞ്ഞൂറ്റി ഒന്ന് അംഗ കമ്മിറ്റിയും നിലവിൽ വന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *