May 11, 2026

സാമൂഹികമാധ്യമങ്ങൾ വഴി ഫോട്ടോ അയപ്പിച്ചു ഭീഷണി; യുവാവ് റിമാൻഡിൽ 

0
20240323 185629
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങൾ വഴി പരസ്യം നൽകി പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മൂപ്പനാട്, റിപ്പൺ, പുല്ലൂർക്കുന്ന് കൊല്ലത്തുപറമ്പിൽ വീട്ടിൽ ഫൈഷാദ് (22) നെ യാണ് മേപ്പാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ സാമൂഹികമാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് വഴി ബന്ധപ്പെട്ട് മോഡലിങ് ലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഫോട്ടോ അയപ്പിച്ചും പിന്നീട് ബ്ലാക്ക്മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐ.ടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *