July 9, 2026

“സ്ട്രീറ്റ് വിത്ത്‌ രാഹുൽ ഗാന്ധി” ക്യാമ്പയിൻ സംഘടിപ്പിച്ചു

0
Img 20240406 193547
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി. രാഹുൽ ഗാന്ധിയെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിനായി മെഗാ യൂത്ത് ക്യാമ്പയിന്റെ ഭാഗമായി “സ്ട്രീറ്റ് വിത്ത്‌ രാഹുൽ ഗാന്ധി” എന്ന പ്രോഗ്രാം യു.ഡി.വൈ.എഫ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിയുടെ ചിത്രം അലേഖനം ചെയ്ത ടി-ഷർട്ടുകൾ ധരിച്ച് പ്രകടനപത്രികകൾ വിതരണം ചെയ്ത് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ പരിപാടി മികച്ച യുവജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നിയോജക മണ്ഡലം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.വൈ.എഫ് ജില്ലാ – നിയോജക മണ്ഡലം – നേതാക്കൾ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *