May 17, 2024

കോൺഗ്രസുകാർ ബി ജെ പി പാളയത്തിലേക്കുള്ള ക്യു വിലാണ്; ആനി രാജ

0
Img 20240406 192736

വണ്ടൂർ: ദീർഘകാലം ഭരിച്ച കോൺഗ്രസിൻ്റെ നയവൈകല്യങ്ങളാണ് രാജ്യഭരണം ബി.ജെ.പിക്ക് സമ്മാനിച്ചത് എന്ന് ആനി രാജ. ഇന്ന് കോൺഗ്രസ് അവരുടെ നേതാക്കളെ ബിജെപിക്ക് സമ്മാനിക്കുന്നു. കോൺഗ്രസിന്റെ 13 മുൻ മുഖ്യമന്ത്രിമാരും 3 പിസിസി പ്രസിഡണ്ടുമാരും ഇന്ന് ബിജെപിക്കാരാണ്. കേരളത്തിലെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മക്കളായ പത്മജ, അനിൽ ആന്റണി എന്നിവർ ബിജെപിയിൽ ചേർന്നുകഴിഞ്ഞു. ബിജെപിയിലേക്ക് ചേക്കേറുവാൻ കോൺഗ്രസ് നേതാക്കൾ ക്യു നിൽക്കുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലും, ഇന്ത്യയിലുടനീളം കണ്ടു വരുന്നത്.

ബിജെപിയുടെ സ്ഥിര നിക്ഷേപമാണ് കോൺഗ്രസുകാർ എന്ന പ്രസ്താവന നടത്തിയത് അസം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹിമന്ത ബിസ്വായാണ്. കേരളത്തിലെ പ്രധാന കോൺഗ്രസ്‌ നേതാവിന്റെ പ്രസ്താവനക്ക് മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല, ഭാവിയിൽ അദ്ദേഹത്തെ ബഹുമാനപൂർവം അഭിസംബോധന ചെയ്യേണ്ടി വരും എന്ന് പറഞ്ഞത് കേരളത്തിലെ ബിജെപി യുടെ പ്രധാന നേതാവായ ശോഭ സുരേന്ദ്രനാണ്. അതായത് ഏതുനിമിഷവും ഏതു കോൺഗ്രസുകാരനും ബിജെപിയിൽ എത്താം എന്ന സൂചനയാണ് ഇതിലൂടെ കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞുവെക്കുന്നത്.

ഏറ്റവുമൊടുവിലായി പ്രയങ്കാ ഗാന്ധിയുടെ ഭർത്താവ് 170 കോടി രൂപയാണ് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക്, ഇലക്ട്രറൽ ബോണ്ട് വഴി നൽകിയത്. ഇന്ത്യൻ ജതയ്ക്ക് എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കുവാൻ കഴിയും. ഇങ്ങനെയുള്ള കോൺഗ്രസ് ഇന്ത്യയെ നയിക്കാൻ പോകുന്നത് എങ്ങനെ. ഇത്തരത്തിൽ ദിവസംതോറും ബിജെപി യിലേക്ക് ചേക്കേറുന്ന കോൺഗ്രസിന് ബിജിപിയെ ചെറുക്കുവാൻ കഴിയുമോ എന്ന് ആനി രാജ ചോദിച്ചു. വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രമാണ്.

കേന്ദ്രസർക്കാറിന്റെ ജനദ്രോഹനിലപാടുകളെയും വർഗീയ വിഭജനരാഷ്ട്രീയത്തെയും കരളുറപ്പോടെ ചെറുക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തിന് മാത്രമാണ്. പാർലമെന്റിലും പുറത്തും ഇടതു പക്ഷത്തെ ശക്തിപ്പെടുത്തി മാത്രമേ രാജ്യത്തെ രക്ഷിക്കാനാവു. ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ രാജ്യത്തെ വർഗീയ ശക്തികളിൽ നിന്നും സംരക്ഷിക്കാൻ വിജയിപ്പിക്കണംമെന്നും ആനി രാജ അഭ്യർത്ഥിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *