May 5, 2026

വന്യജീവിയാക്രമണം പരിഹാരം എന്തെന്നുള്ള വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

0
Img 20240409 090020
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വന്യജീവി ആക്രമണം രൂക്ഷമാകുമ്പോൾ: പരിഹാരം എന്തെന്നുള്ള വിഷയത്തെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളാൽ നിരന്തരം കർഷകരും സാധാരണ ജനങ്ങളും നിഷ്‌കരുണം കൊല്ലപ്പെടുമ്പോൾ; ഇത്തരം സംഭവങ്ങൾ തടയുകയോ പ്രതിരോധിക്കുകയോ ചെയ്യേണ്ട വനം വകുപ്പ് നിസംഗത അഭിനയിച്ച് കഴിയുന്ന സാഹചര്യത്തിലാണ് ‘വന്യജീവി ആക്രമണം പരിഹാരം എന്ത്’ എന്ന വിഷയത്തിൽ മലയോര കർഷക സംഘം സെമിനാർ സംഘടിപ്പിച്ചത്.

പുൽപ്പള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന സെമിനാറിൽ ദീർഘ വർഷങ്ങളിലെ നിയമ പോരാട്ടങ്ങളിൽ കൂടി ആർജ്ജിച്ചെടുത്ത അറിവുകളും, നിയമപരമായി എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം എന്നും അഡ്വ. എം.കെ. ബാബു വിവരിച്ചു.

ദീർഘ വർഷങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാ ശാലകളിൽ അദ്ധ്യാപകൻ ആയിരുന്ന ഡോ. എം. ബാലകൃഷ്ണൻ ഇന്ത്യയിൽ വിചിത്രമായി നടപ്പാക്കികൊണ്ടിരിക്കുന്ന ബഫർസോൺ ഇക്കോളജിക്കൽ സെൻസിറ്റീവ് സോൺ എന്നിവയുടെ പൊള്ളത്തരവും, വനത്തിനകത്തേക്കാണ് ബഫർസോൺ നിശ്ചയിക്കേണ്ടതെന്നും, ഒരു കി.മീ. എങ്കിലും വനത്തിന് അകത്തേക്ക് ബഫർസോൺ ആയി നിശ്ചയിച്ചു. അവിടെ കിടങ്ങുകളും വേലിയും തീർത്തു മൃഗങ്ങളെ ഉൾക്കാട്ടിൽ തന്നെ നിർത്തുകയും വേണം എന്നും. അഭിപ്രായപ്പെട്ടു.

മുഖ്യ അതിഥി ആയി പങ്കെടുത്ത മനുഷ്യസ്നേഹിയും വിവിധ സംസ്ഥാനങ്ങളിൽ വനംവകുപ്പിന്റെ്റെ ഉപദേഷ്‌ടാവായി പ്രവർത്തിച്ചിരുന്ന നവാബ് ശഫാത്ത് അലി ഖാൻ ആർട്ടിക്കിൾ 21 പ്രകാരം ലഭിക്കുന്ന ജീവിക്കാനുള്ള മൗലിക അവകാശത്തെ ആണ് വന്യ മൃഗങ്ങൾ കവർന്നു കളയുന്നതെന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലും വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യ ജീവൻ അപകടത്തിൽ ആകുന്നതിനു മുൻപ് തന്നെ മയക്ക് വെടി വെച്ച് പിടിക്കുകയോ അതിനു കഴിയാത്ത സാഹചര്യത്തിൽ വെടി വെച്ച് കൊല്ലുകയോ ചെയ്‌തു മനുഷ്യ ജീവൻ സംരക്ഷിക്കണമെന്നും അഭിപ്രായപ്പെട്ടു.

ശ്രീ കരുണാകരൻ എം കെ യുടെ അധ്യക്ഷതയിൽ ശ്രീ. ഗിഫ്റ്റൺ പ്രിൻസ് ജോർജ് വിഷയവതരണം നടത്തുകയും ജോണി ജോസഫ് മോഡറേറ്റർ ആയി നിയന്ത്രിക്കുകയും ചെയ്തു. പോൾ മാത്യൂസ് ഉപസംഹാര സന്ദേശം നൽകി. മലയോര കർഷക സംഘം ട്രഷറാർ ശ്രീ. ജിനോ ജോർജ്, ജ്യോതിഷ് പടമല, ബിജു തെക്കേൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *