നീരുറവ ഇല്ലാതാക്കി നിയമവിരുദ്ധ കുളം നിർമ്മാണം; പഞ്ചായത്തിന് പുറകെ വില്ലേജ് ഓഫീസറും സ്റ്റോപ്പ് മെമോ നൽകി
പനവല്ലി: പാണ്ടിരംഗ കോട്ടക്കൽ എസ്റ്റേറ്റിൽ വകുപ്പ് 81 പ്രകാരം ഒഴിവാക്കപ്പെട്ട തോട്ടഭൂമിയിൽ സർക്കാരിന്റെ അനുമതിയില്ലാതെ കുളം നിർമ്മാണ പ്രവർത്തി നടത്തിയതിന് പഞ്ചായത്തിന് പുറകെ വില്ലേജ് ഓഫീസും സ്റ്റോപ്പ് മെമ്മോ നൽകി.
നീരുറവ ഇല്ലാതാക്കി, കുളം നിർമ്മിച്ചു, അനുമതിയില്ലാതെ മരം മുറിച്ചുമാറ്റി, അനുമതിയില്ലാതെ റെഡ് സോണിൽകെട്ടിട നിർമ്മാണം നടത്തി എന്നിങ്ങനെയുള്ള നീണ്ട നിയമവിരുദ്ധ പ്രവർത്തികൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വില്ലേജ് ഓഫീസ് സ്റ്റോപ്പ് മെമോ നൽകിയത്. അനധികൃത നിർമ്മാണത്തിൽ സ്ഥലം തഹസിൽദാർ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ഈട്ടിയുൾപ്പെടെ മരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെ വനം വകുപ്പ് അധികാരികൾ കേസ് രജിസ്റ്റർ ചെയ്തു.





Leave a Reply