May 3, 2026

അഴിമതിയിൽ ഇരു മുന്നണികളും ഒരേ തൂവൽ പക്ഷികൾ; കെ സുരേന്ദ്രൻ: പുൽപ്പള്ളിയിൽ ആവേശം വിതറി കെ. സുരേന്ദ്രൻ്റെ റോഡ് ഷോ

1
Img 20240413 082927
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി നഗരത്തെ ആവേശത്തിലാക്കി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ്റെ വൻ റോഡ് ഷോ. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച റോഡ് ഷോ താഴെ അങ്ങാടിയിൽ ആണ് സമാപിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടർന്ന് നടന്ന സമാപന യോഗത്തിൽ സംസാരിച്ചു.

വന്യജീവി ശല്യത്തിൽ വലയുകയാണ് ജനങ്ങളെന്നും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും സ്ഥാനാർത്ഥി പറഞ്ഞു. നിലവിലെ എം.പി വന്യമൃഗശല്യം പാർലമെൻ്റിൽ ഉന്നയിക്കാൻ തയ്യാറായില്ല. മറ്റ് സംസ്ഥാനങ്ങൾ എ.ഐ സാങ്കേതിക വിദ്യ വരെ വന്യമൃഗശല്യം ഇല്ലാതാക്കാൻ ഉപയോഗിക്കുമ്പോൾ നേരാംവണ്ണം മയക്കുവെടി വെക്കാൻ പോലും ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് അറിയില്ല. അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.

യു.ഡി.എഫും ഇക്കാര്യത്തിൽ ഒരു പോലെയാണ്. കരുവന്നൂർ സഹകരണ ബാങ്ക് കൊള്ളക്ക് സമാനമായി നടന്ന പുൽപ്പള്ളി സഹകരണ ബാങ്ക് കൊള്ളയിൽ ജയിലിൽ കിടന്നത് ഉന്നത കെ.പി.സി സി നേതാക്കളാണ്.

സി.പി.എം നിയന്ത്രിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റിയും അഴിമതിയെ തുടർന്ന് തകർന്നു. അഴിമതിയുടെ കാര്യത്തിൽ ഇരു മുന്നണികളും ഒരേ തൂവൽ പക്ഷികളാണ്. നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന നയത്തിൻ്റെ ഗുണം വയനാടിന് ലഭിക്കാൻ എൻ ഡി എ സ്ഥാനാർത്ഥി മണ്ഡലത്തിൽ നിന്ന് ജയിക്കണമെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.

ബത്തേരി മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ആവേശ നിറഞ്ഞ് നിന്ന റോഡ് ഷോ നടന്നത്. ജില്ലാ വൈസ് പ്രസിഡൻ്റ് മോഹൻ ദാസ്, സംസ്ഥാന കൗൺസിൽ അംഗം ശിവദാസൻ മാസ്റ്റർ, കെ.ശ്രീനിവാസൻ, മണ്ഡലം പ്രസിഡൻ്റ് ദീപു തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

1 thought on “അഴിമതിയിൽ ഇരു മുന്നണികളും ഒരേ തൂവൽ പക്ഷികൾ; കെ സുരേന്ദ്രൻ: പുൽപ്പള്ളിയിൽ ആവേശം വിതറി കെ. സുരേന്ദ്രൻ്റെ റോഡ് ഷോ

  1. ഇവരെ പിന്നണി എന്നാണല്ലോ പറയുക,ലോകം കണ്ട ഏറ്റവും വലിയ്യ കൊള്ള ബ്രിട്ടീഷ്കാർ ആയിരുന്നു, ഇപ്പോൾ ബിജെപി ആണ്. ബോണ്ട്‌ അഴിമതിയിലൂടെ ആ റെക്കോർഡ് സ്വന്തമാക്കാൻ ബിജെപി ക്ക് കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *