June 15, 2026

ബത്തേരിയുടെ പേര് മാറ്റ പ്രസ്താവന: ബി.ജെ.പി നേരിടുന്ന പ്രതിസന്ധികളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ

0
Img 20240413 080644
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്‌മയും, പാചകവാതക-നിത്യോപയോഗ സാധനങ്ങളുടെ വില വർധനയും, കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്‌ത്‌ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതടക്കമുള്ള ബി.ജെ.പി സർക്കാർ സൃഷ്ട‌ിച്ചെടുത്ത പ്രശ്നങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാതിരിക്കാനുള്ള ബി.ജെ.പി യുടെ തന്ത്രമാണ് ബത്തേരിയുടെ പേരു മാറ്റും എന്ന പ്രസ്താവനയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ആം ആദ്‌മി പാർട്ടി യൂത്ത് വിംഗ്.

രാത്രിയാത്ര നിരോധനം, ചുരം ബദൽ പാത, വനം പരിസ്ഥിതി സംരക്ഷണ നിയമം, മെഡിക്കൽ കോളേജ്, വന്യമൃഗ ആക്രമണം, കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി വയനാട്ടുകാർ അഭിമുഖികരിക്കുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനോ പരിഹാരം നിർദ്ദേശിക്കുന്ന രീതികളോ ചെയ്യാൻ എന്തുകൊണ്ടാണ് സുരേന്ദ്രൻ തയ്യാറാവത്തത് എന്ന് ജനങ്ങൾ ചിന്തിക്കുന്നുണ്ടെന്നും, വയനാട്ടിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കി എന്തെങ്കിലും നേട്ടമുണ്ടാക്കാം എന്നുള്ളത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്.

മാധ്യമങ്ങളും ജനങ്ങളും ഇത്തരം പ്രസ്‌താവനകൾ ചർച്ച ചെയ്യുന്നതിനു പകരം ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നയങ്ങളെ തുറന്ന് കാണിക്കാൻ ആർജ്ജവം കാണിക്കണം എന്ന് ആം ആദ്‌മി പാർട്ടി യൂത്ത് വിംഗ് വയനാട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ വെച്ച് ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്രേയസ് മണിയൻകോട്, സെക്രട്ടറി അസ്ലം മാനന്തവാടി, ട്രഷറർ കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *