April 30, 2024

രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ വയനാട്ടിലെത്തും

0
Img 20240414 144740

കൽപ്പറ്റ: വയനാട് നിയോജക മണ്ഡലം യുഡിഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർത്ഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിരയാണ് വയനാട്ടിൽ എത്തുക. നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിയെ യുഡിഎഫ് സംസ്ഥാന നേതാക്കൾ സ്വീകരിക്കും.

രാവിലെ പത്തു മണിക്ക് ബത്തേരിയിൽ നടക്കുന്ന റോഡ് ഷോയോടെ പര്യടനം തുടങ്ങും. തുടർന്ന് പതിനൊന്നു മണിക്ക് പുൽപ്പള്ളിയിൽ നടക്കുന്ന കർഷക റാലിയിൽ അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് മാനന്തവാടിയിലും ഉച്ചകഴിഞ്ഞ് 12.15ന് വെള്ളമുണ്ടയിലും വൈകിട്ട് മൂന്ന് മണിക്ക് പടിഞ്ഞാറത്തറയിലും റോഡ് ഷോ നടത്തും. ഓരോ കേന്ദ്രങ്ങളിലും രാഹുൽഗാന്ധി വാഹനത്തിൽ നിന്ന് പൊതുജനങ്ങളുമായി സംസാരിക്കും.

കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ ഇരുപതിനും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇരുപത്തിരണ്ടിനും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതിനെട്ടിനും തെലങ്കാന തദ്ദേശഭരണ വകുപ്പ് മന്ത്രി ഡൻസാരി അനസൂയ (സീതക്ക), കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ എന്നിവർ പതിനേഴിനും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പതിനെട്ടിനും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പത്തൊൻപതിനും മണ്ഡലത്തിൽ പ്രചാരണം നടത്തും.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ പ്രമുഖ നേതാക്കളും വിവിധ ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *