April 30, 2024

ചിറക്കരയിലെ കടുവാ സാന്നിധ്യം; വനംവകുപ്പ് നിസംഗത വെടിയണം: എസ്.ഡി.പി.ഐ

0
Img 20240414 152502

ചിറക്കര: മാനന്തവാടി നഗരസഭയിലെ 36 ആം ഡിവിഷനായ ചിറക്കരയിലും പരിസര പ്രാദേശങ്ങളിലും കടുവാ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടും ഫോറസ്റ്റ് ഡിപ്പാർട്മെന്റ് തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരാഴ്ച്ച മുൻപേ പ്രാദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നെങ്കിലും അതിനെ പിടികൂടുവാനുള്ള കൂട് ഇത് വരെ സ്ഥാപിച്ചിട്ടില്ല. തേയില തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിലൂടെയാണ് കടുവ ഓടിപ്പോയത് നിർഭയമായി പുറത്തിറങ്ങാനും തൊഴിലെടുക്കാനും കഴിയാത്ത സ്ഥിതിയാണ് ഇതിലൂടെ വന്നു ചേർന്നിരിക്കുന്നത്.

അതിനാൽ തന്നെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റും മറ്റു അധികൃതരും നിസംഗത വെടിയണമെന്നും കടുവയെ പിടികൂടാനുള്ള കൂട് ഉടൻ സ്ഥാപിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു ഇല്ലാത്ത പക്ഷം ഡിഎഫ്‌ഒ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു. മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈർ, നാസർ ചിറക്കര സൈദ്. കാലിദ് താഴെങ്ങാടി തുടങ്ങിയവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *