May 3, 2026

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി

0
Img 20240415 210511
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്താല്‍ ദമ്പതികളെ തടഞ്ഞ് നിര്‍ത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ട് പേരെ വെള്ളമുണ്ട പോലീസ് പിടികൂടി. പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതിമാരായ മണ്ണുപറമ്പിൽ വീട്ടിൽ നിഷാദ്(33), ജെസ്‌നി(32) എന്നിവരെയാണ് ഏറണാകുളത്ത് നിന്ന് ഇന്‍സ്പക്ടര്‍ എസ്.എച്ച്.ഒ രജീഷ് തെരുവത്ത്പീടികയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ അസ്ബീര്‍, നിസാര്‍, ഗീത എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. 2013 ഫെബ്രുവരിയിലാണ് സംഭവം. വേലുക്കരയില്‍ വെച്ച് കാറില്‍ വന്ന പ്രതികള്‍ ഇവരെ തടഞ്ഞ് വെച്ച് മര്‍ദിക്കുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *