May 26, 2026

വെള്ളമുണ്ട പഞ്ചായത്തിൽ ജലക്ഷാമം രൂക്ഷം 

0
Img 20240418 Wa0193
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വേനൽ ശക്തമായതിനെ തുടർന്ന് വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷം. കൃഷി ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കൃഷി ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ച കുളങ്ങളെല്ലാം വറ്റിയ നിലയിലായി.

 

ഡാമിൽ നിന്നും തുറന്നുവിടുന്ന വെള്ളം വൻകിട തോട്ടം ഉടമകളും റിസോർട്ട് ഉടമകളും ഊറ്റിയെടുത്ത് ഉപയോഗിക്കുകയാണെന്ന് പാലിയാണ പൗരസമിതി പറഞ്ഞു. വ്യാപകമായ മരം മുറിക്കലും നെൽപാടങ്ങളുടെ തരം മാറ്റലും ജില്ലയെ മരുഭൂമിയായി മാറ്റി. ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടികൾ എടുക്കാൻ മടിക്കുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *