May 1, 2024

സുഗന്ധഗിരി മരംമുറികേസ് ഡി എഫ് ഓ ഉൾപ്പെടെയുള്ള മൂന്നുപേരുടെ സസ്പെൻഷൻ മരവിപ്പിച്ചു

0
Img 20240418 203522

ബത്തേരി: സുഗന്ധഗിരി മരമുറി കേസിൽ സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം ഉൾപ്പെടെയുള്ള മൂന്നുപേരെ സസ്പെൻഡ് ചെയ്‌ത സംഭവത്തിൽ മൂവരുടേയും സസ്പെ ൻഷൻ നടപടി വനം വകുപ്പ് മന്ത്രി മരവിപ്പിച്ചു. വിഷയത്തിൽ വിശദീകരണം തേടാനാണ് വനം മന്ത്രിയുടെ നിർദേശം. വനം വിജിലൻസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയിൽ നിലനിൽക്കില്ല എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

വയനാട് സൗത്ത് ഡി എഫ് ഓ കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ എം സജീവൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ബീരാൻകുട്ടി എന്നിവരെയാണ് മുൻപേ സസ്പെൻഡ് ചെയ്‌തത്‌. സുഗന്ധഗിരി മരംമുറി തടയുന്നതിലുണ്ടായ അനാസ്ഥയും കൃത്യനിർവഹണം നടത്താതിരുന്നതും ആയിരുന്നു ഇവർക്ക് നേരെയുണ്ടായിരുന്ന ആരോപണം. സുഗന്ധഗിരിയിൽ അനധികൃത മരംമുറി നടന്ന സംഭവത്തിൽ 18 ജീവനക്കാർ കുറ്റക്കാരാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് പിന്നാലെ കൽപ്പറ്റ റെയിഞ്ച് ഓഫീസറെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *