June 15, 2026

സോണാ ലാമക്ക് യാത്രയയപ്പ് നൽകി

0
Img 20240420 134415
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുപ്പത്തിമൂന്ന് വർഷത്തെ സേവനത്തിനുശേഷം ജില്ലാ ടൂറിസം പ്രമോഷൻ (ഡി ടിപി സി) പൂക്കോട് തടാകത്തിൽ നിന്ന് വിരമിക്കുന്ന സോണാ ലാമക്ക് യാത്രയയപ്പ് നൽകി. സിഐറ്റിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്‌തു. സിഐറ്റിയു ജില്ലാ പ്രസിഡന്റ് പി.വി. സഹദേവൻ പൊന്നാടയണിയിച്ച് ആദരിച്ചു. എം.സെയ്‌ത്‌ മൊമന്റൊ നൽകി സംസാരിച്ചു. ജീവനക്കാരായ കെ.സി സുമ, സി.എസ്. ജിഷ, പി.പ്രമോദ്, കെ.എസ്.ഷിജു എന്നിവർ പൊന്നാട അണിയിച്ചു.വി.ജെ .ഷിജു, എ.എസ്. മനീഷ്, സുനിൽ വൈത്തിരി, ഉഷാ ചുണ്ട എന്നിവർ ചേർന്ന് സോണാലാമക്ക് സ്നേഹോപഹാരം നൽകി. എം.കെ. ഗിരീഷ്, കെ. മാർട്ടിൻ, അർജ്ജുൻദാസ്, സലീം പൂക്കോട് എന്നിവർ സംസാരിച്ചു. കെ.വി. രാജു സ്വാഗതവും പി.പി. പ്രവീൺ അധ്യക്ഷത വഹിച്ചു. സോണാലാമ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *