May 5, 2026

അമ്പതാണ്ടിൻ്റെ സ്നേഹ സംഗമം നടത്തി

0
Img 20240424 125750
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: അരനൂറ്റാണ്ട് പിന്നിടുന്ന എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമം നടത്തി. പുൽപ്പള്ളി വിജയ ഹൈസ്കൂളിൽ നിന്നും 1977 ൽ പടിയിറങ്ങിയ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ വിജയാ ഹൈസ്കൂളിന്റെ തിരുമുറ്റത്ത് ഒരിക്കൽ കൂടി ഒത്തുചേർന്നു. അര നൂറ്റാണ്ട് കാലത്തെ വേർപാട് പരസ്പരം തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള രൂപ മാറ്റങ്ങൾ എല്ലാവരിലും വരുത്തിയെന്ന് യോഗം വിലയിരുത്തി.

ചെയർമാൻ മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച സമ്മേളനം വിജയാ ഹൈസ്കൂൾ മാനേജർ പി.സി ചിത്ര ഉദ്ഘാടനം ചെയ്തു. അക്കാലത്തെ അധ്യാപകരായിരുന്ന ശശിധരൻ, കെ.സി. റോസക്കുട്ടി, തോമസ് ഏറനാട്ട്, എം.ഡി. ദേവസ്യ, സത്യാനന്ദൻ, തങ്കമ്മ വിജയമ്മ, അരവിന്ദാക്ഷൻ, ഗോപാലൻ നായർ എന്നിവരെ ആദരിച്ചതിനോടൊപ്പം, അധ്യാപകർ സംഗമത്തിന് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *