May 3, 2026

ഭക്ഷ്യക്കിറ്റ് വിവാദം: കെ.എല്‍. പൗലോസ് പരാതി നല്‍കി

0
Img 20240425 171552
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ബത്തേരിയിലും മാനന്തവാടി അഞ്ചാംമൈലിലും ഭക്ഷ്യക്കിറ്റുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെതിരേ രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. വോട്ടര്‍മാരെ സ്വാധിനിക്കുന്നതിനു ബിജെപി തയാറാക്കിയതാണ് ഭക്ഷ്യക്കിറ്റുകളെന്നും ചിലേടങ്ങളില്‍ വിതരണം നടന്നതായും പരാതിയില്‍ പറയുന്നു.

കൈക്കൂലി നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിച്ചതെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *