May 1, 2026

സഖാവ് കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

0
Img 20240427 183635
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ സി.പി.ഐ(എംഎൽ) പ്രസ്ഥാനത്തിൻ്റെ തലമുതിർന്ന ആദ്യകാല നേതാവായിരുന്ന സ: കുന്നേൽ കൃഷ്ണൻ്റെ നിര്യാണത്തിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അടിയന്തിരാവസ്ഥ കാലത്തും, തുടർന്നും പൊലീസിൻ്റെ ഭീകരമായ മർദ്ദനങ്ങൾ അതിജീവിച്ചാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. വയനാട്ടിൽ ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും മറ്റും നിരന്തരമായി പ്രവർത്തിച്ച് വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാനിയായിരുന്നു.

സ: കുന്നേൽ കൃഷ്ണൻ്റെ വേർപാടിൽ സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി യോഗം അഗാധ ദുഃഖം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ആർ. അശോകൻ, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജോൺസൺ, ബിജു. എം.കെ. എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *