May 1, 2026

സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു

0
Img 20240427 211125
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: സെൻ്റ് മേരീസ് യു.പി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ബിനോയ് കളപ്പുരക്കൽ സ്‌മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ് അധ്യക്ഷയായിരുന്നു.

ആധുനിക സാങ്കേതികവിദ്യ എല്ലാ കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, നിലവിലുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ കൂടാതെ നാല് ക്ലാസ് റൂമുകൾ കൂടി സ്‌മാർട്ട് ക്ലാസ് ആക്കുന്നതിനുള്ള സ്മാർട്ട് ടിവികളും ഫാനുകളും മുൻ അധ്യാപിക കണിപറമ്പിൽ റോസമ്മ ടീച്ചറുടെ സ്‌മരണാർത്ഥം ഭർത്താവ് ജേക്കബും കുടുംബവും സംഭാവന ചെയ്തു.

ജേക്കബിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്‌തു. പ്രധാന അധ്യാപകൻ സജി ജോൺ സ്വാഗതം ആശംസിച്ചു. കിണങ്ങോട് ഗവൺമെന്റ് യുപി സ്‌കൂൾ പ്രധാന അധ്യാപകൻ ജോർജ് എം, അധ്യാപിക ടീനാ ജേക്കബ് എന്നിവർ സംസാരിച്ചു. യോഗത്തിൽ ജയ്‌സൺ ടി എ നന്ദി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *