സർവം സജ്ജം: ഒരുക്കങ്ങളെല്ലാം പൂർത്തിയായി; പുഷ്പമേള മെയ് പത്തിന് തുടങ്ങും
ഗൂഡല്ലൂർ: സർവതും സജ്ജം, പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഊട്ടി റോസ് ഗാർഡനിൽ പനിനീർ പൂക്കൾ വിരിഞ്ഞു തുടങ്ങി. വിവിധ വർണത്തിലുള്ള പനിനീർപൂക്കൾ കാണാൻ ധാരാളം സന്ദർഷകരാണ് ഇവിടെ എത്തുന്നത്. മെയ് പത്ത് മുതൽ ഇരുപത് വരെയാണ് ഊട്ടി സസ്യോദ്യാനത്തിൽ പുഷ്പമേള നടക്കുക. നേരത്തെ മെയ് പതിനേഴിനാണ് പുഷ്പമേള നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുകയും ചെയ്തതിനാൽ, പച്ചക്കറി മേള, സുഗന്ധ വ്യഞ്ജന മേള പനിനീർ പുഷ്പ മേള, എന്നിവയും സമ്മർ ഫെസ്റ്റും ഒഴിവാക്കിയിരുന്നു. പഴവർഗ പ്രദർശനം മെയ് ഇരുപതിനാല് മുതൽ ഇരുപത്തിയാറ് വരെ കൂനൂർ സിംസ് പാർക്കിൽ നടക്കും. മെയ് ഏഴ് മുതൽ നീലഗിരിയിലേക്ക് ഇ പാസ് മൂലമാണ് പ്രവേശനം അനുവദിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഹൈക്കോടതി ഇ പാസ് നടപ്പിലാക്കാൻ ഉത്തരവിട്ടത്. സമ്മർ ഫെസ്റ്റും മറ്റു പ്രദർശനങ്ങളും ഒഴിവാക്കിയതോടെ മേളയുടെ പൊലിമ നഷ്ടപ്പെടും.




Leave a Reply