ഐഎൻടിയുസി സ്ഥാപക ദിനം ആചരിച്ചു
കൽപ്പറ്റ: ഐഎൻടിയുസി യുടെ എഴുപത്തിയേഴാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു. ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഐഎൻടിയുസി യുടെ പതാക ഉയർത്തി മധുരം വിതരണം ചെയ്‌തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി പി ആലി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡൻ്റ് മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രൻ, പി വിനോദ് കുമാർ, എസ് മണി, ഹർഷൽ കോന്നാടൻ, കെ ശശി കുമാർ, മുഹമ്മദ് ഫെബിൻ, മാടായി ലത്തീഫ്, രമേശൻ മാണിക്യം, ഷൗക്കത്ത് മടക്കി, ഹിഫ്‌സൽ കൽപ്പറ്റ, ഷബീർ പുത്തൂർവയൽ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply