May 4, 2026

പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു

0
Img 20240505 122240
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ മീനങ്ങാടി പോലീസ് ഏപ്രിൽ 9നു അറസ്റ്റ് ചെയ്‌തു കോടതി റിമാൻഡ് ചെയ്‌ത പ്രതിക്ക് കൽപ്പറ്റ അഡിഷണൽ സെഷൻസ് (അഡ് -ഹോക് ഒന്നാം) കോടതി ജാമ്യം അനുവദിച്ചു.

ഗർഭിണിയായിരുന്ന പെൺകുട്ടി സ്വഭവനത്തിൽ വെച്ചു പ്രസവിക്കുകയും പ്രസവത്തെ തുടർന്ന് കുഞ്ഞു മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്‌തപ്പോൾ ഗർഭിണി ആകുന്ന സമയം പെൺകുട്ടിക്കു പ്രായപൂർത്തിയായിരുന്നില്ല എന്നതിനാൽ ആശുപത്രി അധികൃതരുടെ അറിയിപ്പിനെ, തുടർന്നാണ് മീനങ്ങാടി പോലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ ഇരുവരും കഴിഞ്ഞ ഒരു വർഷമായി ഭാര്യ ഭർത്താകന്മാരായി ജീവിക്കുകയാണ് എന്നു പെൺകുട്ടി ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിന് മുൻപാകെ രഹസ്യ മൊഴിനൽകിയിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ടു ജാമ്യക്കാരുടെ ജാമ്യത്തിലും കോടതിയുടെ അനുവാദം കൂടാതെ രാജ്യം വിടരുത്, എല്ലാ ആഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജറായി ഒപ്പ് വെക്കണം എന്നീ വ്യവസ്ഥകളോടെയുമാണ് ജാമ്യം. പ്രതിക്ക് വേണ്ടി അഡ്വ. അഖിൽ വേണുഗോപാൽ ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *